എംപിമാര്‍ നാളെ ഡൽഹിയിലേക്ക്; നീക്കം എഫ്സിആര്‍എയില്‍ സിബിസിഐ ഇടപെടല്‍ ആവശ്യപ്പെട്ടതോടെ; ബില്ല് നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

Spread the love

ഡൽഹി: എഫ്സിആർഎ ബില്ലിൻമേല്‍ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ഡൽഹിയിലേക്ക്.

video
play-sharp-fill

ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം കെ രാഘവൻ, കെ.രാധാകൃഷ്ണൻ എന്നിവർ നാളെയെത്തും എന്നറിയിച്ചു. എംപിമാർ ഡൽഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ ആവശ്യപ്പെട്ടിരുന്നു.
ബില്ല് നാളെയാണ് ലോക്സഭയില്‍ അവതരിപ്പിക്കുക.

സർക്കാരിന് പ്രശ്നമുണ്ടാകില്ല, പക്ഷെ പൊതുജനങ്ങള്‍ക്ക് പ്രശ്നമുണ്ടെന്നാണ് ഫാദർ മാത്യു കോയിക്കല്‍ ചൂണ്ടിക്കാട്ടിയത്. എംപിമാർ ഡല്‍ഹിയില്‍ എത്തണമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ക്കുള്ള വിഷയങ്ങളില്‍ ഇടപെടാൻ അല്ലെങ്കില്‍ എംപിമാർ എന്തിനാണെന്നും ചോദ്യമുന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് തിരക്കുകളില്‍ നിന്നും മാറി ഡല്‍ഹിയില്‍ എത്തണം. 2 ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ വിളിച്ചു. ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയെന്നു ഫാദർ മാത്യു പറഞ്ഞു. ഇത് പ്രശ്നകരമായ ബില്ലാണ്.

ജോർജ് കുര്യൻ പറഞ്ഞതിനെ പറ്റി അറിയില്ല. ജോർജ് കുര്യൻ മനസ്സിലാക്കേണ്ടത് ഇത് സഭയുടെ മാത്രം വിഷയമല്ല. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്.