Spread the love

തൃശൂര്‍: കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും.

video
play-sharp-fill

തൃശൂര്‍ വടക്കഞ്ചേരി വാല്‍ക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പിലികുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെ മകള്‍ ലെന ജോണ്‍ (25) ആണ് കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ടത്.

ഭക്ഷണത്തിലെ വിഷബാധയെന്ന പ്രാഥമിക നിഗമനത്തിനപ്പുറം ബന്ധുക്കള്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നു. കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മര്‍ദ്ദം കുറഞ്ഞ ലെനയെ അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലുവയിലെ നജാസ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ വെച്ച്‌ ലെന മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ വിളിച്ച യുവാക്കളില്‍ ഒരാള്‍ താന്‍ ‘ഡോക്ടര്‍’ ആണെന്ന് വ്യാജേനയാണ് സംസാരിച്ചത്. ലെന സീരിയസ് ആണെന്ന് ആദ്യം അറിയിച്ച ഇവര്‍, മിനിറ്റുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ച്‌ വീണ്ടും വിളിക്കുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച്‌ മരണം സ്ഥിരീകരിച്ചതോടെ ഒപ്പമുണ്ടായിരുന്ന അര്‍ഷാദും സുഹൈനും അവിടെ നിന്ന് മുങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരും നാട്ടുകാരും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.