സെൻസസ് 2027 നാളെ മുതല്‍; നടപ്പിലാക്കുന്നത് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടത്തില്‍ ഭവന സെൻസസ്; രണ്ടാം ഘട്ടത്തില്‍ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ്; കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍

Spread the love

ഡൽഹി: ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് നാളെ ഏപ്രില്‍ 1 ന് തുടക്കമാകും.

video
play-sharp-fill

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റല്‍ സെൻസസ് എന്ന പ്രത്യേകതയോടെയാണ് സെൻസസ് നടപടികള്‍ ആരംഭിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തില്‍ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011-ന് ശേഷം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഘട്ടത്തിലെ ഭവന സെൻസസില്‍ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീട്ടിലുള്ള ആസ്തികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മനസ്സിലാക്കാൻ ഇത് സഹായിക്കും.

2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉള്‍പ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ഇത്തവണ വിവരശേഖരണത്തിനായി മൊബൈല്‍ ആപ്പുകളും പ്രത്യേക വെബ് പോർട്ടലുകളും ഉപയോഗിക്കുന്നതിനാല്‍ വിവരങ്ങള്‍ വേഗത്തിലും കൃത്യമായും ലഭ്യമാകും.