
കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമുയർത്താൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കോട്ടയത്തെത്തും. വൈകുന്നേരം 3.30ന് കഞ്ഞിക്കുഴിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അദ്ദേഹം വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.


