
കോട്ടയം: പുതുപ്പള്ളിയിൽ പാറയ്ക്കൽ കടവ് പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം.
തോട്ടയ്ക്കാട് കാവുങ്കല്‍ കുഞ്ഞുമോന്റെ മകന്‍ അനൂപ് (28) ആണു മരിച്ചത്.
പാറക്കല്‍ കടവില്‍ ധാരാവി ഷാപ്പിലേക്കു വന്ന കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന എബി , ജസ്റ്റിന്‍ ചാക്കോ എന്നിവരെ നാട്ടുകാര്‍ സാഹസികമായി രക്ഷപെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരെയും ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് നാലിനായിരുന്നു സംഭവം. കാര്‍ നിയന്ത്രണം വിട്ട് തോട്ടിനുള്ളിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഷാപ്പിനുള്ളില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനോടുവിലാണ് രണ്ടുപേരെ രക്ഷിച്ചത് .
കോട്ടയത്തുനിന്ന് രക്ഷാ സേനാ സംഘം എത്തിയാണ് അനൂപിനെ പുറത്തെടുത്തത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.



