‘സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല’; ഡിജിപിയോട് താന്‍ കൊടുത്ത പരാതികള്‍ കൂടി വായിച്ചെങ്കിലും നോക്കാന്‍ പറയണം; അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

തിരുവനന്തപുരം: അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.

video
play-sharp-fill

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിരുന്നു. ഇതിനോട് പ്രതികരിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നത്.

തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളില്‍ കേസ് എടുക്കുക. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികള്‍ നല്‍കി. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാഥമിക പരിശോധന നടത്തി കേസ് എടുക്കുമെന്നും ആദ്യ പരാതി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയും രണ്ടും മൂന്നും പരാതികള്‍ കാസര്‍കോട്, പത്തനംതിട്ട സൈബര്‍ പോലീസ് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വാര്‍ത്തക്കൊപ്പമാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ഡി.ജി.പിയോട് താന്‍ കൊടുത്ത പരാതികള്‍ കൂടി വായിച്ചെങ്കിലും നോക്കാന്‍ പറയണമെന്നും എന്താണ് സത്യം എന്ന് എല്ലാവരും അറിയട്ടെയെന്നും രാഹുല്‍ പറഞ്ഞു. സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല…. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.