ഇടുക്കിയിൽ ചിത്രം തെളിഞ്ഞു; പോര്‍ക്കളത്തില്‍ 27 പേർ ; അഞ്ച് മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 71 നാമനിർദേശപത്രികൾ ;ഒമ്പത് പത്രികകൾ തള്ളി. ആറ് പത്രികകൾ പിൻവലിച്ചു;കളമൊരുങ്ങുന്നത് തീപാറും പോരാട്ടത്തിന്

Spread the love

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലുള്ളത് മത്സരരംഗത്തുള്ളത് 27 സ്ഥാനാർത്ഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് തൊടുപുഴ മണ്ഡലത്തിലാണ്- എട്ട് പേർ.

video
play-sharp-fill

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 71 നാമനിർദേശപത്രികകളാണ്. ഇതിൽ ഒമ്പത് പത്രികകൾ തള്ളി. ആറ് പത്രികകൾ പിൻവലിച്ചു. ഇവയിലേറെയും ഡമ്മി സ്ഥാനാർത്ഥികളും സ്വതന്ത്രരരുമായിരുന്നു.

ജില്ലയിലാകെ രണ്ട് സ്ത്രീകളാണ് മത്സരരംഗത്തുള്ളത്. ഉടുമ്പഞ്ചോലയിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥനും ദേവികുളത്ത്സ്വ തന്ത്രയായ സെൽവിയും. തൊടുപുഴയിലും ദേവികുളത്തുമായി നാല് സ്വതന്ത്രരാണ് ആകെ മത്സരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും കൂടുതൽ മണ്ഡലത്തിൽ മത്സരിക്കുന്ന പാർട്ടി കോൺഗ്രസും ബി.എസ്.പിയുമാണ്. തൊടുപുഴയൊഴികെയുള്ള നാല് മണ്ഡലങ്ങളിലും കോൺഗ്രസും ബി.എസ്.പിയും പോരാട്ടത്തിനുണ്ട്.

സി.പി.എം, കേരള കോൺഗ്രസ് (എം), ബി.ജെ.പി, ബി.ഡി.ജെ.എസ്, എ.എ.പി എന്നീ പാർട്ടികൾ രണ്ട് വീതം മണ്ഡലങ്ങളിൽ മത്സരിക്കുന്നു. എസ്.ഡി.പി.ഐയുംഎസ്.യു.സി.ഐയും തൊടുപുഴയിൽ മാത്രം സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്.

തൊടുപുഴ (എട്ട്)

1. അപു ജോൺ ജോസഫ് (കേരളാ കോൺഗ്രസ്)

2. സിറിയക്ക് ചാഴികാടൻ (കേരളാ കോൺഗ്രസ്- എം)

3. റോയി വാരികാട്ട് (ട്വന്റി 20)

4. ബേസിൽ ജോൺ (എ.എ.പി)

5. എം.ബി. അഫ്സൽ (എസ്.ഡി.പി.ഐ)

6. പി.ടി. വർഗീസ് (എസ്.യു.സി.ഐ)

7. അജയ്. വി മാരാർ (സ്വതന്ത്രൻ)

8. ജോമോൻ ജോൺ (സ്വതന്ത്രൻ)

ദേവികുളം (ആറ്)

1. എ. രാജ (സി.പി.എം)

2. എഫ്. രാജ (കോൺഗ്രസ്)

3. എസ്. രാജേന്ദ്രൻ (ബി.ജെ.പി)

4. വി.ബി. രാജേന്ദ്രൻ (ബി.എസ്.പി)

5. എം. ചെല്ലദുരൈ (സ്വതന്ത്രൻ)

6. സെൽവി (സ്വതന്ത്ര)

ഇടുക്കി (നാല്)

1. റോഷി അഗസ്റ്റിൻ (കേരളാ കോൺഗ്രസ്- എം)

2. റോയി കെ പൗലോസ് (കോൺഗ്രസ്)

3. പ്രതീഷ് പ്രഭ (ബി.ഡി.ജെ.എസ്)

4. ഷിജോ ആന്റണി (ബി.എസ്.പി)

ഉടുമ്പൻചോല (നാല്)

1. സേനാപതി വേണു (കോൺഗ്രസ്)

2. കെ.കെ. ജയചന്ദ്രൻ (സി.പി.എം)

3. സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്)

4. പി.കെ. സജീവൻ (ബി.എസ്.പി)

പീരുമേട് (അഞ്ച്)

1. സിറിയക് തോമസ് (കോൺഗ്രസ്)

2. കെ. സലിംകുമാർ (സി.പി.ഐ)

3. രതീഷ് വരകുമല (ബി.ജെ.പി)

4. കെ. മുരളി (ബി. എസ്.പി)

5. ജോസഫ് ജേക്കബ് (എ.എ.പി)