ചരിത്രപ്രസിദ്ധമായ കോട്ടയം കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ പീഡാനുഭവ വാരാചരണവും ഉയിർപ്പ് തിരുനാളും നാളെമുതൽ ഏപ്രിൽ അഞ്ചു വരെ വിവിധ ചടങ്ങുകളോടെ നടക്കും..

Spread the love

കോട്ടയം: ചരിത്രപ്രസിദ്ധമായ കുടമാളൂര് സെന്റ് മേരീസ് മേജര് ആര്ക്കി എപ്പിസ്കോപ്പല് ദേവാലയത്തില് പീഡാനുഭവ വാരാചരണവും ഉയിര്പ്പ് തിരുനാളും നാളെമുതല് ഏപ്രില് അഞ്ചു വരെ വിവിധ ചടങ്ങുകളോടെ നടക്കും.
സീറോ മലബാര് സഭയുടെ മേജര് ആര്ച്ച്‌ബിഷപ് മാര് റാഫേല് തട്ടില്, ചങ്ങനാശേരി ആര്ച്ച്‌ബിഷപ് മാര് തോമസ് തറയില് എന്നിവര് വിവിധ ദിവസങ്ങളിലെ തിരുക്കര്മങ്ങള്ക്ക് മുഖ്യകാര്മികത്വം വഹിക്കും.

video
play-sharp-fill

നാല്പതാം വെള്ളിയാഴ്ച രാവിലെ 6.15നു പ്രഭാതപ്രാര്ഥനയോടെ ചടങ്ങുകള് ആരംഭിക്കും. വൈകുന്നേരം 4.15നു മേജര് ആര്ച്ച്‌ബിഷപ് മാര് റാഫേല് തട്ടില് വിശുദ്ധ കുര്ബാന അര്പ്പിച്ച്‌ സന്ദേശം നല്കും. തുടര്ന്ന് ആറിന് പള്ളി മൈതാനിയില് കുരിശിന്റെ വഴി നടക്കും.

ഓശാന ഞായര് ദിനത്തില് ആര്ച്ച്‌പ്രീസ്റ്റ് റവ. ഡോ. ജോര്ജ് മംഗലത്തില് ഓശാന തിരുക്കര്മങ്ങള്ക്ക് നേതൃത്വം നല്കും.പെസഹാ വ്യാഴം പുലര്ച്ചെ 5.45ന് നീന്തുനേര്ച്ച ആരംഭിക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് തമുക്ക് നേര്ച്ച.
പീഡാനുഭവ വെള്ളി രാവിലെ ഒമ്പതിന് കുരിശിന്റെ വഴി. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ തിരുക്കര്മങ്ങളും തുടര്ന്ന് നഗരികാണിക്കല് പ്രദക്ഷിണവും പാസുരൂപ ചുംബനവും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീര്ഥാടകര്ക്കായി രാവിലെ 9.30 മുതല് നേര്ച്ചക്കഞ്ഞി വിതരണം ചെയ്യും. വൈകുന്നേരം 6. 15ന് കുരിശിന്റെ വഴിയും 7.15ന് പീഡാനുഭവ പ്രദര്ശന ധ്യാനവും നടക്കും. തീര്ഥാടനത്തിന്റെ വിവിധ ക്രമീകരണങ്ങള്ക്ക് ആര്ച്ച്‌പ്രീസ്റ്റ് റവ.ഡോ. ജോര്ജ് മംഗലത്തില്, ഫാ. തോമസ് പാറത്തോട്ടാല്, ഫാ. ജോസഫ് കൊല്ലംപറമ്പില്, ഫാ. ജോണ് പുത്തന്പറമ്പില്,

കൈക്കാരന്മാരായ സോണി ജോസഫ് നെടുംതകിടിയില്, പി.എം. മാത്യു പാറയില്, എം.ടി. ആന്റണി അറുപറയില്, പ്ലാസിഡ് വര്ഗീസ് കുരിശുംമൂട്ടില്, ജോസഫ് പുത്തന്പറമ്പില്, പിആർഒ അഡ്വ. ജോര്ജ് ജോസഫ് പാണംപറമ്പില്, വിശുദ്ധവാര തീര്ഥാടന കമ്മിറ്റി കണ്വീനര് അഡ്വ. സണ്ണി ജോര്ജ്, വിവിധ കമ്മിറ്റി കൺവീനര്മാര് എന്നിവര് നേതൃത്വം നല്കും.