നിയയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ഇത്തവണ വിധിയെഴുതുന്നത് 2.72 കോടി വോട്ടർമാർ;പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

Spread the love

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിനൊരുങ്ങി കേരളം.ഇത്തവണ കേരളത്തിൽ 2.72 കോടി വോട്ടർമാർ. പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരുണ്ട്, 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരും.

video
play-sharp-fill

ഇതുകൂടാതെ 53,984 സർവീസ് വോട്ടർമാർകൂടി ഉൾപ്പെടുമ്പോൾ വോട്ടർമാർ 2,71,96,936 പേരാകും. ഇനി വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കില്ല. എസ്.ഐ.ആറിനുശേഷം അന്തിമവോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുശേഷം കിട്ടിയ അപേക്ഷകൾകൂടി പരിഗണിച്ചശേഷമാണ് പുതിയ കണക്ക്.

പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു. 346 എണ്ണം തള്ളി. രണ്ടെണ്ണം പിൻവലിച്ചിട്ടുമുണ്ട്. പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നാമനിർദേശപത്രികകൾ സ്വീകരിക്കാതെ മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് സ്വീകരിച്ചു.

കുട്ടനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർഥി റെജി ചെറിയാൻ നൽകിയ രണ്ടു നാമനിർദേശ പത്രികകളിൽ ഒന്ന് തള്ളി. മറ്റൊന്നു തർക്കത്തെത്തുടർന്ന് തീരുമാനം ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മലമ്പുഴയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ. പ്രഭാകരന്റെ പത്രിക സ്വീകരിക്കുന്നതിലെ തീരുമാനവും ബുധനാഴ്ചത്തേക്ക് മാറ്റി.