ഇറാനില്‍ ഉന്നത സ്ഥാനത്തേക്ക് മുഹമ്മദ് ബാഗര്‍ സോര്‍ഗദര്‍; നിയമനം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ പദവിയില്‍

Spread the love

ടെഹ്‌റാൻ: ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എസ്‌എൻഎസ്‌സി) സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോർഗദർ നിയമിതനായി.

video
play-sharp-fill

ഇറാന്റെ യുദ്ധതന്ത്രങ്ങള്‍, ആണവ നയം, വിദേശ ഭീഷണികള്‍ ഇവയിലെല്ലാം തീരുമാനമെടുക്കാൻ കഴിയുന്ന ശക്തമായ സംഘടനയാണ് എസ്‌എൻഎസ്‌സി. സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായിരുന്ന അലി ലാരിജാനി കൊല്ലപ്പെട്ടതോടെയാണ് സോർഗദറിനെ നിയമിച്ചത്.

ഇറാൻ ഭരണകൂടം വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച്‌ 17ന് മകനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിട്ടയേർഡ് സീനിയർ കമാൻഡറാണ് മുഹമ്മദ് ബാഗർ സോർഗദർ. ഇറാന്റെ സൈനിക, സുരക്ഷാ മേഖലകളില്‍ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.

ഇറാൻ ഭരണകൂടത്തിലെ സുരക്ഷാ സംവിധാനത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെതുടർന്ന് യൂറോപ്യൻ യൂണിയൻ, കാനഡ, മറ്റ് ചില രാജ്യങ്ങളും അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.