‘നേമം മണ്ഡലത്തില്‍ 23 സ്‌കൂളുണ്ട്, സ്‌കൂള്‍ സമയത്ത് അഘോരി സ്വാമിമാര്‍ ഇറങ്ങി നടന്നാല്‍ പിള്ളാര് പേടിച്ച്‌ പോകും’; നേമത്ത് പ്രചാരണത്തിന് വന്ന അഘോരി സ്വാമിമാര്‍ക്കെതിരെ വി.ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രചാരണത്തിന് അഘോരി സ്വാമിമാര്‍ എത്തിയതില്‍ പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി.

video
play-sharp-fill

സ്വാമിമാരെ കണ്ടാല്‍ കുട്ടികള്‍ പേടിക്കുമെന്ന് മന്ത്രി പറഞ്ഞു. ”മണ്ഡലത്തിലാണെങ്കില്‍ 23 സ്കൂളുകളുണ്ട്. സ്‌കൂള്‍ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാല്‍ പിള്ളാര് പേടിച്ച്‌ പോകില്ലേ. അവര്‍ക്ക് അവരുടെതായ അംഗീകാരവും വിശ്വാസവും ഉള്ളവരാണ്.

 

എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ. ബിജെപി സ്ഥാനാര്‍ഥി എന്തൊക്കെയാ കാണിക്കുന്നേ. കേരളത്തിന്‍റെ ഒരു സാഹചര്യം അനുസരിച്ചല്ലേ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഹിന്ദുക്കള്‍ക്കെതിരെയാണെന്ന് പറയാൻ പറ്റുമോ. ഇതൊരു പ്രത്യേക വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള കാര്യമല്ലേ. അത് യുപിയിലൊക്കെയാണ് കൂടുതലുള്ളതെന്ന് തോന്നുന്നു. ഈ ടൈപ്പ് സ്വാമിമാര്‍ക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല” ശിവൻകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group