സമയം തീരുന്നു; പിന്നാക്ക വിഭാഗ വികസ കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവ്; 37,400 രൂപ തുടക്ക ശമ്പളം; അപേക്ഷ ഏപ്രില്‍ ഒന്നിന് അവസാനിക്കും

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിന് കീഴില്‍ നടക്കുന്ന എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏപ്രില്‍ 01ന് അവസാനിക്കും.

video
play-sharp-fill

സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്. പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 37,400 രൂപമുതൽ 79,000 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ 02.01.1990നും 01.01.2008നും ഇടയിൽ ജനിച്ചവരായിരിക്കണം.

എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി നേടിയിരിക്കണം.
ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ)- കെജിടിഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ടൈപ്പ്റൈറ്റിങ് മലയാളം (ലോവർ)- കെജിടിഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത
ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (ലോവർ)- കെജിടിഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഷോർട്ട് ഹാൻഡ് മലയാളം (ലോവര്)- കെജിടിഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രൊബേഷൻ

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിലെ ചട്ടങ്ങൾക്കനുസരിച്ച്‌ പ്രൊബേഷൻ കാലയളവ് ബാധകം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/