കുറഞ്ഞ ചെലവില്‍ മൂന്ന് രാത്രിയും രണ്ട് പകലും നീളുന്ന ഗോവ യാത്ര; ബുക്കിംഗ് ആരംഭിച്ച് കെഎസ്‌ആര്‍ടിസി, ടിക്കറ്റ് നിരക്കറിയാം

Spread the love

ആലപ്പുഴ: ഗോവയിലേക്ക് കുറഞ്ഞ ചിലവില്‍ യാത്രയൊരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍. ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന ഈ പാക്കേജിലേക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

video
play-sharp-fill

യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതല്‍ 80 വയസ്സുവരെയുള്ളവർക്ക് 10 ലക്ഷം രൂപയുടെ ട്രാവല്‍ ഇൻഷുറൻസ് കവറേജും കെഎസ്‌ആർടിസി വാഗ്ദാനം ചെയ്യുന്നു.

കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് കാസർഗോഡ് വരെ കെഎസ്‌ആർടിസി ബസിലും, അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിനകത്തെ ഭക്ഷണച്ചിലവ് യാത്രക്കാർ വഹിക്കണം. എന്നാല്‍ കാസർഗോഡ് മുതല്‍ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചിലവ് പാക്കേജിന്റെ ഭാഗമാണ്.

ഗോവയിലെ പ്രധാന ബീച്ചുകളും രാത്രി ജീവിതവും ആസ്വദിക്കുന്നതിനൊപ്പം മികച്ച ഹോട്ടലുകളിലെ താമസവും പാക്കേജില്‍ ഉള്‍പ്പെടുന്നു. ഗോവയ്ക്ക് പുറമെ ഊട്ടി, കൊടൈക്കനാല്‍, രാമേശ്വരം, വേളാങ്കണ്ണി, പളനി എന്നിവിടങ്ങളിലേക്കും കെഎസ്‌ആർടിസി ഉടൻ സർവീസുകള്‍ ആരംഭിക്കും. ഇതിനായി 10 പുതിയ എസി ബസുകള്‍ അനുവദിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക: 9188938525, 9846475874.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നിരക്കുകള്‍

 

ആലപ്പുഴ: 9500 രൂപ (AC Scania) & 8490 രൂപ (Super Deluxe)

 

ചേർത്തല: 9100 രൂപ (AC Scania) & 8380 രൂപ (Super Deluxe)

 

ചെങ്ങന്നൂർ: 9600 രൂപ (AC Scania) & 8770 രൂപ (Super Deluxe)

 

എടത്വ: 9420 രൂപ (AC Scania) & 8630 രൂപ (Super Deluxe)

 

ഹരിപ്പാട്: 9470 രൂപ (AC Scania) & 8670 രൂപ (Super Deluxe)

 

കായംകുളം: 9550 രൂപ0 (AC Scania) & 8730 രൂപ (Super Deluxe)

 

മാവേലിക്കര: 9530 രൂപ (AC Scania) & 8720 രൂപ (Super Deluxe)