വ്യത്യസ്ത പ്രമേയവുമായി ‘ദി ഫ്ളെയിം കർട്ടൻ റെയ്സറിന്റെ ഹ്രസ്വചിത്രം പൂർത്തിയായി;ഏപ്രിൽ 19 ന് തിരുവനന്തപുരം ഭാരത് ഭവനിൽ ആദ്യ പ്രദർശനം നടക്കും

Spread the love

കർട്ടൻ റയ്സറിൻ്റെ ബാനറിൽ സതീഷ് പി കുറുപ്പ് രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത “ദി ഫ്ളെയിം” ഷോർട്ട് മൂവി പൂർത്തിയായി.

video
play-sharp-fill

ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവത്തിൻ്റെ മൂന്ന് ദിനങ്ങളിൽ കൂടി കടന്നുപോകുന്ന വളരെ വ്യത്യസ്തമായ പ്രമേയവുമായാണ് ചിത്രമെത്തുന്നത്.

ഇന്നത്തെ സാമുഹ്യ ചുറ്റുപ്പാടിൽ, വളർച്ചയോട് എതിർത്തു നില്ക്കാൻ ആഗ്രഹിച്ചു പോകുന്ന അവളുടെ അവസ്ഥയിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനാവശ്യ കാഴ്ച്ചപ്പാടുകളിലൂടെ സമൂഹവും നമ്മുടെ സംസ്കാരവും അവളെ മാറ്റി നിറുത്തുമ്പോൾ അവൾ ജ്വലിക്കുന്നു. ഈ ഹ്രസ്വ ചിത്രത്തിൻ്റെ കഥയിൽ “എലെക്ട്ര കോംപ്ളക്സ് “, “പൈറോഫോബിയ” എന്നിവയുടെ ഘടകങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു.

കർട്ടൻ റയ്സറിലൂടെ അഭിനയ പരിശീലനം നേടിയ പന്ത്രണ്ടുകാരി ശിവഗംഗ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ആർ രാജേശ്വരി, ഡോ സിന്ധു ആർ, ഡോ കാവ്യ തമ്പി, രാജേഷ് പുത്തൻപറമ്പിൽ, അനാമിയ അഞ്ചൽ, രജിത മേനോൻ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – കർട്ടൻ റയ്സർ, നിർമ്മാണം – പുഷ്പ സതീഷ്, രചന സംവിധാനം – സതീഷ് പി കുറുപ്പ്, ഛായാഗ്രഹണം, എഡിറ്റിംഗ് -വിനിൽ വിജയ്, ബി ജി എം, സൗണ്ട് എഫക്ട്സ് -എസ് ആർ സൂരജ്,

സംവിധാന സഹായികൾ – ഹ്യൂബർട്ട് സെബാസ്റ്റ്യൻ, പ്രസാദ് ജി, ഡബ്ബിംഗ് ആർട്ടിസ്റ്റ്സ് – സ്വാതി എൽ, മീനാക്ഷി വേണുഗോപാൽ, സ്റ്റിൽസ് – പ്രസാദ് ഗോവിന്ദൻ.

ഏപ്രിൽ 19 ന് തിരുവനന്തപുരം ഭാരത് ഭവനിൽ പ്രീമിയർ ഷോ നടക്കുന്ന ദി ഫ്ളെയിമിൻ്റെ പി ആർ ഓ – അജയ് തുണ്ടത്തിൽ .