
എ.കെ ശ്രീകുമാർ
കോട്ടയം: കൊല്ലും കൊലയും കൊള്ളിവെയ്പ്പും നടത്തിയ കൊടും ക്രിമിനലുകൾ ജയിലിൽ മട്ടൺ കറി കൂട്ടി സുഭിക്ഷ ഭക്ഷണം തിന്നു കൊഴുക്കുമ്പോൾ, വളർന്നു വരുന്ന ഭാവി തലമുറയ്ക്കു സ്‌കൂളിൽ നൽകുന്നത് ചോറും വാഴക്കൂമ്പ് തോരനും..! കൃത്യ സമയത്ത് ലാവിഷ് ഫുഡടിച്ച് സർക്കാർ ചിലവിൽ ക്രിമിനലുകൾ തഴച്ച് വളരുമ്പോൾ, സ്‌കൂളുകളിൽ പോഷകാഹാരമില്ലാതെ തളർന്നുറങ്ങുകയാണ് നാളത്തെ പൗരന്മാരായ കുട്ടികൾ.
സ്‌കൂൾ കുട്ടികളിൽ ഒരാൾക്ക് 5.66 പൈസ ദിവസവും ഭക്ഷണത്തിനായി ചിലവാക്കുമ്പോൾ, ജയിലുകളിൽ ക്രിമിനലുകൾ ഉണ്ടുറങ്ങിക്കഴിയുന്നത് പ്രതിദിനം 179 രൂപയുടെ ഭക്ഷണം കഴിച്ചാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ ജയിൽ വകുപ്പിൽ നിന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്നും തേർഡ് ഐ ന്യൂസ് ശേഖരിച്ച വിവരാവകാശ നിയമപ്രകാരമുള്ള വിവരത്തിലാണ് ഈ ഞെട്ടിക്കുന്ന വിവേചനം വ്യക്തമാകുന്നത്.
അഞ്ചു രൂപയ്ക്കു ‘കാൽകിലോ’ പച്ചക്കപ്പ പോലും കിട്ടാത്ത കേരളത്തിലാണ് നാളത്തെ വാഗ്ദാനങ്ങളായ കുട്ടികളുടെ സുഖകരമായ ഭാവിയ്ക്കു വേണ്ടി സർക്കാർ അഞ്ചു രൂപ മാറ്റി വച്ചിരിക്കുന്നത്.
ജയിലുകളിൽ തടവുകാർക്ക് ചപ്പാത്തിയും, ചോറും, മീൻകറിയും, മീൻവറുത്തതും അവിയലും കപ്പപ്പുഴുക്കും ആഴ്ചയിൽ ഒരു ദിവസം മട്ടൻകറിയും നൽകുന്നുണ്ട്. എന്നാൽ, കുട്ടികൾക്ക് ചോറും, പയറും, വാഴക്കൂമ്പ് തോരനും, പരിപ്പും മാത്രമാണ് നൽകുന്നത്. ഇതിൽ തന്നെ പല സ്കൂളുകളിലും സർക്കാർ പണം ലഭിക്കാത്തതിനാൽ അധ്യാപകർ ചേർന്ന് പിരിവിട്ടാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്.
കോട്ടയം ജില്ലയിലെ പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടി കൊലപ്പെടുത്തിയ ഇതര സംസ്ഥാനക്കാരൻ നരേന്ദ്രകുമാറും, സൗമ്യയെ ക്രൂരമായി കൊന്ന ഗോവിന്ദച്ചാമിയും, പെരുമ്പാവൂരിലെ ജിഷാ വധക്കേസിലെ അമീറുൾ ഇസ്ലാമും, ഡോ.വന്ദനയെ കുത്തിക്കൊന്ന സന്ദീപുമൊക്കെ
മട്ടണും, മീനും കഴിച്ചു സുഖമായി കഴിയുകയാണ്. ഒറ്റകൈയ്യും, ഒട്ടിയ കവിളും, മെല്ലിച്ച ശരീരവുമായി ജയിലിൽ കയറിയ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് സിനിമാ നടന്മാരെ വെല്ലുന്ന സൗന്ദര്യവുമായാണ്.
ജയിൽ ഭക്ഷണ മെനു ഇങ്ങനെയാണ്
ഞായറാഴ്ച
പ്രഭാത ഭക്ഷണത്തിന്
ചായ, ഇഡലി/ദോശ, സാമ്പാർ
ഉച്ച ഭക്ഷണത്തിന്
ചോറ്, അവിയൽ, തീയൽ, തൈര്
വൈകുന്നേരം:
ചായ
അത്താഴത്തിന്:
ചോറ്, തോരൻ, രസം
തിങ്കളാഴ്ച
പ്രഭാത ഭക്ഷണത്തിന്:
ചായ, ചപ്പാത്തി, കടലക്കറി
ഉച്ച ഭക്ഷണത്തിന്:
ചോറ്, മീൻകറി/ മീൻ വറുത്തത്, പുളിശ്ശേരി
വൈകുന്നേരം:
ചായ
അത്താഴത്തിന്:
ചോറ്, കപ്പപ്പുഴുക്ക്, രസം, അച്ചാർ (നാരങ്ങ/ മാങ്ങ/നെല്ലിക്ക)
ചൊവ്വാഴ്ച
പ്രഭാത ഭക്ഷണത്തിന്:
ചായ, ഉപ്പുമാവ്, ഗ്രീൻപീസ് കറി
ഉച്ച ഭക്ഷണത്തിന്:
ചോറ്, അവിയൽ, സാമ്പാർ, തൈര്
വൈകുന്നേരം:
ചായ
അത്താഴത്തിന്:
ചോറ്, തോരൻ, ചെറുപയർ കറി
ബുധനാഴ്ച
പ്രഭാത ഭക്ഷണത്തിന്:
ചായ, ചപ്പാത്തി, കടലക്കറി
ഉച്ച ഭക്ഷണത്തിന്:
ചോറ്, മീൻകറി/ മീൻ വറുത്തത്, പുളിശ്ശേരി
വൈകുന്നേരം:
ചായ
അത്താഴത്തിന്:
ചോറ്, കപ്പപ്പുഴുക്ക്, രസം, അച്ചാർ (നാരങ്ങ/ മാങ്ങ/നെല്ലിക്ക)
വ്യാഴാഴ്ച
പ്രഭാത ഭക്ഷണത്തിന്:
ചായ, ഉപ്പുമാവ്, ഗ്രീൻപീസ് കറി
ഉച്ച ഭക്ഷണത്തിന്:
ചോറ്, അവിയൽ, സാമ്പാർ, തൈര്
വൈകുന്നേരം:
ചായ
അത്താഴത്തിന്:
ചോറ്, തോരൻ, തീയൽ
വെള്ളിയാഴ്ച
പ്രഭാത ഭക്ഷണത്തിന്
ചായ, ചപ്പാത്തി, കടലക്കറി
ഉച്ച ഭക്ഷണത്തിന്:
ചോറ്, അവിയൽ, എരിശ്ശേരി, പുളിശ്ശേരി
വൈകുന്നേരം:
ചായ
അത്താഴത്തിന്:
ചോറ്, തോരൻ, രസം
ശനിയാഴ്ച
പ്രഭാത ഭക്ഷണത്തിന്:
ചായ, ഉപ്പുമാവ്, ഗ്രീൻപീസ് കറി
ഉച്ച ഭക്ഷണത്തിന്:
ചോറ്, തോരൻ, പുളിശ്ശേരി, മട്ടൻ
വൈകുന്നേരം:
ചായ
അത്താഴത്തിന്
ചോറ്, കപ്പപ്പുഴുക്ക്, രസം, അച്ചാർ (നാരങ്ങ/ മാങ്ങ/നെല്ലിക്ക)
2026 ജനുവരി മാസത്തിൽ ആകെ 332115049/- രൂപയാണ് സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിനായി ചിലവായിട്ടുള്ളത്.
2476868 കുട്ടികളാണ് ഉച്ചഭക്ഷണം കഴിച്ചിട്ടുള്ളത്.
ഇതുപ്രകാരം ഒരു കുട്ടിക്ക് ദിവസം ഭക്ഷണത്തിനായി ചിലവാക്കുന്നത് 5 രൂപ.36 പൈസയാണ്
വിദ്യാഭ്യാസ വകുപ്പ് തേർഡ് ഐ ന്യൂസിന് നൽകിയ രേഖ പ്രകാരം
സ്കൂളുകളിലെ സാമ്പിൾ മെനു ഇങ്ങനെയാണ്
1, ചോറ്, ക്യാബേജ് തോരൻ, സാമ്പാർ
2,
ചോറ്, പരിപ്പ് കറി, ചീര തോരൻ
3,
ചോറ്, കടല മസാല, കോവയ്ക്ക തോരൻ
4,
ചോറ്, ഓലൻ, വാഴക്കൂമ്പ് തോരൻ
5,
ചോറ്, സോയ കറി, ക്യാരറ്റ് തോരൻ
6,
ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്റൂട്ട് തോരൻ
7,
ചോറ്, തീയൽ, ചെറുപയർ തോരൻ
8 ,
ചോറ്, എരിശ്ശേരി, മുതിര തോരൻ
9,
ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
10,
ചോറ്, സാമ്പാർ, മുട്ട അവിയൽ/മുട്ട റോസ്റ്റ്
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ ഒരു വിഭാഗം കുട്ടികൾ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ്. പോഷകാഹാരമില്ലാതെ തളർച്ചയും, വിളർച്ചയുമായി അരവയറുമായാണ് കുട്ടികൾ സ്കൂളുകളിലേക്ക് എത്തുന്നത്. ഈ കുട്ടികളോടാണ് സർക്കാരിൻ്റെ വിവേചനം



