സിപിഎം – ബിജെപി ഡീല്‍ ആരോപണം യുഡിഎഫ് ബന്ധം മറച്ചുവയ്ക്കാനുള്ള കള്ളം; സതീശന് വനവാസത്തിന് റെഡിയാകാം; ജി സുധാകരനെയും വിമര്‍ശിച്ച്‌ ബിനോയ് വിശ്വം

Spread the love

തിരുവനന്തപുരം: സിപിഎം – ബിജെപി ഡീലെന്ന കോണ്‍ഗ്രസ് ആരോപണം യുഡിഎഫ് – ബിജെപി സഖ്യത്തിന്റെ യഥാർത്ഥ പൊരുള്‍ മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

video
play-sharp-fill

സ്വന്തം കള്ളങ്ങള്‍ മൂടിവെക്കാൻ നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ നേരിടാൻ കേരളം ഒരുങ്ങിക്കഴിഞ്ഞെന്നും യു ഡി എഫ് – ബി ജെ പി സഖ്യത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ യു ഡി എഫ് അധികാരത്തിലേറിയില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞ വി ഡി സതീശൻ വാക്ക് പാലിക്കുന്ന വ്യക്തിയാണെങ്കില്‍ ഇപ്പോള്‍ തന്നെ കെട്ടു മുറുക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പലപ്പുഴ സീറ്റിന്‍റെ പേരില്‍ പാർട്ടിയില്‍ കലാപമുയർത്തി സി പി എം വിടാനുള്ള ജി സുധാകരന്റെ തീരുമാനത്തില്‍ ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ചു. ഒരു സഖാവായ അദ്ദേഹം പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്നും ഈ തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ഓർമ്മിപ്പിച്ചു.