ഇസ്രയേല്‍ ആണവ കേന്ദ്രത്തിന് സമീപം പതിച്ചത് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍; 160ലേറെ പേര്‍ക്ക് പരിക്ക്

Spread the love

ടെല്‍ അവീവ്: ഇസ്രായേലിലെ ആണവ കേന്ദ്രത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തില്‍ 160ലധികം പേർക്ക് പരിക്ക്.

video
play-sharp-fill

തെക്കൻ ഇസ്രായേലിലെ ആണവ നിലയത്തിന് സമീപമുള്ള രണ്ട് നഗരങ്ങളില്‍ ഇറാൻ നടത്തിയ ആക്രമണത്തിലാണ് 160ലധികം പേർക്ക് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ഇസ്രയേല്‍ വിശദമാക്കുന്നത്.

ശനിയാഴ്ച വൈകുന്നേരമാണ് ഡിമോണയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത്. അറാദില്‍ 84 പേരും ഡിമോണയില്‍ 78 പേരും ചികിത്സയിലാണെന്ന് ഇസ്രയേല്‍ വിശദമാക്കുന്നത്. ഡിമോണയ്ക്ക് പുറത്ത് ഏകദേശം 13 കിലോമീറ്റർ അകലെയുള്ള ആണവ ഗവേഷണ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചതായി അറിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഇറാന്റെ നതാൻസ് ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നീക്കമെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.ഞായറാഴ്ച ടെല്‍ അവീവിലുണ്ടായ ഇറാൻ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് ഏഴ് പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ടെഹ്റാൻ ഇസ്രായേലിന് നേരെ 400 മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ വ്യോമസേന വിശദമാക്കുന്നത്. ഇതില്‍ 92 ശതമാനവും തടഞ്ഞതായാണ് ഇസ്രയേല്‍ വിശദമാക്കുന്നത്.