കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; എ വിജയരാഘവന് മറുപടിയുമായി ജി സുധാകരന്‍

Spread the love

സുധാകരന്‍ ദുരാഗ്രഹിയെന്ന് ഉള്‍പ്പെടെ വിമര്‍ശിച്ച എ വിജയരാഘവന് മറുപടിയുമായി ജി സുധാകരന്‍.

video
play-sharp-fill

ജി സുധാകരന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിച്ചാണ് വായിച്ചതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായതെന്ന് ജി സുധാകരന്‍ തിരിച്ചടിച്ചു.

അമ്പലപ്പുഴ വിജയരാഘവന് അറിയില്ലെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ മാത്രമാണ് വിജയരാഘവന്‍ വന്നിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. ജി സുധാകരന് മരിക്കുന്നതുവരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തതിനാല്‍ പാര്‍ട്ടി വിട്ട ഏക ആളാണ് അദ്ദേഹമെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അമ്പലപ്പുഴയിലെ യുഡിഎഫ് വേദികളില്‍ ജി സുധാകരന്‍ സജീവമാകുകയാണ്. അമ്പലപ്പുഴയില്‍ യുഡിഎഫ് ജനറല്‍ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി.