
കണ്ണൂർ: നെടുംപൊയില്‍ ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം . ഭാർഗവി (78) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. കാറില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവിന് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മറ്റുള്ള യാത്രക്കാരുടെ പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


