Spread the love

ആലപ്പുഴ: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജനപ്രിയ ഭക്ഷണമായ പൊറോട്ടയ്ക്കും വില വർദ്ധിച്ചു.

video
play-sharp-fill

എല്‍പിജി പ്രതിസന്ധിക്കൊപ്പം പാമോയിലിന് വില ഉയർന്നതും ഹോട്ടലുടമകള്‍ക്ക് കനത്ത തിരിച്ചടിയായി.

ഇതേത്തുടർന്ന് പൊറോട്ട ഒന്നിന് മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്. നേരത്തെ ബിരിയാണിക്കും വിവിധ കറികള്‍ക്കും ഹോട്ടലുകളില്‍ വില കൂട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധനക്ഷാമം മൂലം പ്രവർത്തനം ലാഭകരമല്ലാതായതോടെ സംസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ ഇതിനോടകം അടച്ചുപൂട്ടി. ചെറിയ പെരുന്നാള്‍ വരെ എങ്ങനെയെങ്കിലും സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായിരുന്നു ഉടമകളുടെ ശ്രമം.

എന്നാല്‍ പെരുന്നാള്‍ അവധിക്കായി അടച്ച പല ഹോട്ടലുകളും പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഇതുവരെ തുറന്നിട്ടില്ല. വരും ദിവസങ്ങളിലും ഇതേ അവസ്ഥ തുടർന്നാല്‍ കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്‌സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

20 ശതമാനം പാചകവാതകം നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുളള നടപടിയായിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

തൊഴിലാളികള്‍ക്കുളള ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുളള വിഭവങ്ങളാണ് ഹോട്ടലുകാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

കറികള്‍ ചൂടോടെ നിലനിര്‍ക്കുന്നതിനായി മണിക്കൂറുകള്‍ തീ കത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ അറക്കപ്പൊടി നിറച്ച്‌ ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളാണ് ഹോട്ടലുകാര്‍ കൂടുതലായും ഇപ്പോള്‍ ഉപയോഗിക്കുന്നത്.