കൂട്ടുകെട്ട് പൊളിയുന്നോ? ഇറാനുമായി സമാധാനത്തിന് ട്രംപിൻ്റെ രഹസ്യനീക്കം; തന്റെ വിശ്വസ്തരെ ചർച്ചകള്‍ക്ക് ചുമതലപ്പെടുത്തിയതായി വിവരം; നീക്കം ഇസ്രയേല്‍ അറിയാതെയെന്നും സൂചന

Spread the love

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ മൂന്ന് ആഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ “സമാധാന കരാറിന്” (Peace Deal) അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്.

video
play-sharp-fill

തന്റെ വിശ്വസ്തരും കുടുംബാംഗങ്ങളുമായ ജാരെദ് കുഷ്നറെയും സ്റ്റീവൻ വിറ്റ്കോഫിനെയും രഹസ്യ ചർച്ചകള്‍ക്ക് ട്രംപ് ചുമതലപ്പെടുത്തിയതായാണ് വിവരം.

യുദ്ധം കൂടുതല്‍ വ്യാപിക്കുന്നത് തടയാൻ ഇറാന്റെ ഉന്നത പ്രതിനിധികളുമായി ചർച്ച നടത്താനാണ് കുഷ്നറോടും വിറ്റ്കോഫിനോടും ട്രംപ് നിർദ്ദേശിച്ചിരിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ‘അബ്രഹാം കരാറുകള്‍ക്ക്’ നേതൃത്വം നല്‍കിയ വ്യക്തിയാണ് കുഷ്നർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുദ്ധം ആഗോള എണ്ണവിപണിയെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയതോടെയാണ് പെട്ടെന്നൊരു ഒത്തുതീർപ്പിന് ട്രംപ് തയ്യാറായത്.