
തിരുവനന്തപുരം: വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സര്‍ക്കാര്‍. സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും.
വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.
ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവില്‍ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നല്‍കിവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തില്‍ വിതരണം ചെയ്തത്. മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതല്‍ വിതരണം ചെയ്യും.



