‘സംഭവിച്ചതെല്ലാം സ്പോര്‍ട്സ്മാൻ സ്പിരിറ്റില്‍ എടുക്കുന്നു’; യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെ സുധാകരൻ

Spread the love

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരൻ.

video
play-sharp-fill

ഇടത് കോട്ടകള്‍ കോണ്‍ഗ്രസ്‌ പിടിച്ചെടുക്കുമെന്നും എല്‍ഡിഎഫ് മൂന്നാം തവണയും വരില്ലെന്നും കെ സുധാകരൻ പറഞ്ഞു.

മനസ് മടുത്ത് പോകുന്ന ആളല്ലെന്ന് താനെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റില്‍ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കള്‍ എന്നെ ഉപദേശിച്ചു. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ആഗ്രഹിച്ചു. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അവർക്കും പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി പ്രശ്നമില്ലെന്നും സതീശൻ കടുത്ത നിലപാടൊന്നും സ്വീകരിച്ചില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായി. എന്നും നല്ല ഉപദേശം നല്‍കുന്ന നേതാവാണ് എ കെ ആന്റണിയെന്നും വിവാദങ്ങള്‍ക്കിടെ രണ്ടുതവണ ആന്റണി വിളിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി ഇടങ്ങളില്‍ പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.