
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി വീണ ജോർജ്. താൻ ജനിച്ചുവളർന്ന മണ്ണാണ് പത്തനംതിട്ട. തന്നെ നാട്ടുകാർ എല്ലാവരും കരുതലോടെ ചേർത്തുപിടിക്കുന്നു. വളരെ സന്തോഷത്തോടെ ആണ് വോട്ടർമാരിലേക്ക് എത്തുന്നത്. ഇലക്ഷനിൽ നല്ല പോരാട്ടം തന്നെ നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി. വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യമാണ്. സത്യപ്രതിജ്ഞ ചെയ്ത സമയം മുതൽ തന്നെ വേട്ടയാടി എന്നും വീണ ജോർജ് പ്രതികരിച്ചു.
ഏതൊക്കെ തരത്തിലാണ് തന്നെ ആക്രമിച്ചത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി. അവളുടെ മുഖം കറുപ്പിക്കും എന്ന് പരസ്യമായി യൂത്ത് കോൺഗ്രസ് വെല്ലുവിളിച്ചു. ഒരു വിയർപ്പും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്. എല്ലാവരുമായി വ്യക്തിബന്ധം ഉണ്ട്. എളുപ്പത്തിൽ ജയിച്ചുകയറാൻ സാധിക്കും. ആറന്മുളയിൽ ഇത്രയും വികസനം നടന്ന കാലം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇനിയും വികസനത്തുടർച്ച ആവശ്യമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.


