
വൈക്കം: ഗ്രാമീണ ജനതയുടെ മനസിലിടം നേടി വൈക്കം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രദീപിന്റെ തെരഞ്ഞെടുപ്പ് പര്യടനം.
വ്യാഴാഴ്ച രാവിലെ വൈക്കം ടൗണിലെ പാതയോരങ്ങളിലൂടെ ഓരോ വോട്ടര്‍മാരെയും കണ്ട് ആരംഭിച്ച പര്യടനം ടി.വി പുരം, വെച്ചൂര്‍, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ നീങ്ങിയപ്പോള്‍ സ്നേഹവായ്പോടെയായിരുന്നു ഓരോയിടങ്ങളിലും വരവേല്പ് ലഭിച്ചത്.
കച്ചവട സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും, വ്യക്തികളെ കണ്ടും വോട്ടഭ്യര്‍ത്ഥിച്ച പി പ്രദീപ് ഇടയാഴം സെന്റ് ജോസഫ് ദേവാലയം, കുടവെച്ചൂര്‍ സെന്റ് മേരിസ് ദേവാലയം എന്നിവിടങ്ങളിലെ ഊട്ടുനേര്‍ച്ചയിലും പങ്കെടുത്തു. എല്‍ഡിഎഫ് നേതാക്കളായ എസ് ബിജു, ബിന്ദു അജി, എം.എസ് രാമചന്ദ്രന്, വക്കച്ചന് മണ്ണത്താലി, ജോസ് സൈമണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്ന്
എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് നാലിന് തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്യും.



