Spread the love

പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിന്റെയും ലോക ജോസഫ് നാമധാരി ദിനത്തിന്റെയും ആഹ്ലാദത്തില്‍ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് ആശംസകളുമായി പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി.

video
play-sharp-fill

പാലാ ബിഷപ്പ് ഹൗസില്‍ എത്തിയ അദ്ദേഹം, തന്റെ സ്നാനനാമം കൂടി പങ്കിടുന്ന പിതാവിനെ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ വളർച്ചയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് നല്‍കുന്ന അചഞ്ചലമായ നേതൃത്വത്തെ കൂടിക്കാഴ്ചയില്‍ ജോസ് കെ. മാണി പ്രകീർത്തിച്ചു.

ലോകമെമ്പാടുമുള്ള ‘ജോസഫ്’ നാമധാരികള്‍ക്ക് ഈ ദിനം വലിയ പ്രാധാന്യമുള്ളതാണ്. ഈ സവിശേഷ ദിനത്തില്‍ നേരിട്ടെത്തി ആശംസകള്‍ അറിയിച്ചതില്‍ ബിഷപ്പ് സന്തോഷം പ്രകടിപ്പിക്കുകയും അനുഗ്രഹങ്ങള്‍ നേരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ പ്രാദേശിക-സാമൂഹിക വിഷയങ്ങള്‍ ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ ചർച്ചയായി. സന്ദർശന വേളയില്‍ ബിഷപ്പ് ഹൗസില്‍ സന്നിഹിതരായിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിദ്യാർത്ഥിനികള്‍ക്കും ജോസ് കെ. മാണി തിരുന്നാള്‍ ആശംസകള്‍ നേർന്നു.

സന്ദർശകരെയും ജോസ് കെ. മാണിയെയും മധുരപലഹാരങ്ങള്‍ നല്‍കിയാണ് വിദ്യാർത്ഥിനികള്‍ സ്വീകരിച്ചത്. സ്നേഹവും സൗഹൃദവും പങ്കിട്ട നിമിഷങ്ങള്‍ക്കൊടുവിലാണ് കൂടിക്കാഴ്ച സമാപിച്ചത്.