
തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ മകൻ്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി (60) ആണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ക്രൂരമായി ആക്രമിച്ചത്.
ഇയാളെകന്റോണ്മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സെൽവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തിന് പരിക്കേറ്റ ജോണിയും പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ജോണി മുന്‍പും നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.



