കോട്ടയത്തെ യു.​ഡി.​എ​ഫ് ​ചി​ത്രം​ ​പൂ​ർ​ണ​മാ​യി​ല്ല; ​പ്ര​ഖ്യാ​പി​ച്ച​ത് ​ മൂന്ന് സീറ്റിലെ സ്ഥാനാർത്ഥികളെ ;ഏ​റ്റു​മാ​നൂ​ർ,​ ​പൂ​ഞ്ഞാ​ർ,​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം ഇനിയും വൈകുമോ !

Spread the love

കോ​ട്ട​യം​:​ ​രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോട്ടയത്തെ .​ഡി.​എ​ഫ് ​ചി​ത്രം​ ​പൂ​ർ​ണ​മാ​യി​ല്ല.ജി​ല്ല​യിൽ കോ​ൺ​ഗ്ര​സ് ​പ്ര​ഖ്യാ​പി​ച്ച​ത് ​ മൂന്ന് സീറ്റിലെ സ്ഥാനാർത്ഥികളെ മാത്രം. ഇതിൽ ര​ണ്ട് ​പേർ സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​രാണ്. ​വൈ​ക്ക​ത്തെ​ ​സ്ഥാ​നാ​ർ​ത്ഥി​യേ​യും​ പ്രഖ്യാപിച്ചിട്ടുണ്ട്,​​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ് ​ജോ​സ​ഫ് ​വി​ഭാ​ഗം​ ​ക​ടു​ത്തു​രു​ത്തി​യി​ലും​ ​ച​ങ്ങ​നാ​ശേ​രി​യി​ലും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു.​

video
play-sharp-fill

​ഇ​തോ​ടെ​ ​ഏ​റ്റു​മാ​നൂ​ർ​ ​കോ​ൺ​ഗ്ര​സ് ​ഏ​റ്റെ​ടു​ക്കു​മെ​ന്നു​റ​പ്പാ​യി.കോ​ട്ട​യ​ത്ത് ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നെ​യും​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​ചാ​ണ്ടി​ ​ഉ​മ്മ​നെ​യും​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​എ​ന്നാ​ൽ​ ​വൈ​ക്ക​ത്ത് ​യു.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​നാ​കു​മെ​ന്ന​ ​ക​രു​തി​യി​രു​ന്ന​ ​സ​ണ്ണി​ ​ക​പി​ക്കാ​ടി​ന് ​പ​ക​രം​ ​കോ​ൺ​ഗ്ര​സി​ലെ​ ​ബി​നി​മോ​നാ​ണ് ​സ്ഥാ​നാ​ർ​ത്ഥി.​

​കോ​ൺ​ഗ്ര​സ് ​പ്രാ​‌​ദേ​ശി​ക​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​എ​തി​ർ​പ്പാ​ണ് ​സ​ണ്ണി​ക്ക് ​വി​ന​യാ​യ​ത്.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വൈ​ക്കം​ ​ഡി​വി​ഷ​നി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച​ ​ബി​നി​മോ​ൻ​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​കാ​ഴ്ച​വ​ച്ചി​രു​ന്നു.​ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത​ല​യാ​ഴം​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​കൂ​ടി​യാ​യ​ ​ബി​നി​മോ​ൻ​ ​സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തോ​ടെ​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​കാ​ഴ്ച​വ​യ്ക്കാ​മെ​ന്നും​ ​സി.​പി.​ഐ​യി​ലെ​ ​പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ​ ​മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും​ ​യു.​ഡി.​എ​ഫ് ​ക​രു​തു​ന്നു.

ക​ടു​ത്ത​രു​ത്തി​യി​ൽ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​ ​മോ​ൻ​സ് ​ജോ​സ​ഫ് ​ത​ന്നെ​യാ​ണ്സ്ഥാ​നാ​ർ​ത്ഥി.​ ​ച​ങ്ങ​നാ​ശേ​രി​യി​ൽ​ ​സ​ഭ​യു​ടെ​ ​താ​ത്പ​ര്യ​ത്തി​ന് ​വ​ഴ​ങ്ങി​യാ​ണ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​തൃ​ക്കൊ​ടി​ത്താ​നം​ ​ഡി​വി​ഷ​ൻ​ ​അം​ഗം​ ​വി​നു​ ​ജോ​ബി​ന് ​ന​റു​ക്കു​വീ​ണ​ത്.​ ​അ​തേ​സ​മ​യം​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കു​ന്ന​ത് ​യു.​ഡി.​എ​ഫ് അ​ണി​ക​ളെ​ ​നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്.

ഏ​റ്റു​മാ​നൂ​ർ,​ ​പൂ​ഞ്ഞാ​ർ,​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കു​ക​യാ​ണ്.​ ​ഏ​റ്റു​മാ​നൂ​രി​ൽ​ ​ജോ​സ​ഫ് ​വാ​ഴ​യ്ക്ക​ന്റെ​ ​പേ​രാ​ണ് ​അ​വ​സാ​നം​ ​ഉ​യ​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി,​ ​പൂ​ഞ്ഞാ​ർ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ശ​ക്ത​രാ​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​മ​ത്സ​രി​പ്പി​ച്ചാ​ൽ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​ ​പി​ടി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ങ്കി​ലും​ ​അ​ന്തി​മ​ ​പ​ട്ടി​ക​യാ​യി​ട്ടി​ല്ല.​ ​സാ​മു​ദാ​യി​ക​ ​പ​രി​ഗ​ണ​ന​ ​കൂ​ടി​ ​പ​രി​ഗ​ണി​ക്കും.

പൂ​ഞ്ഞാ​റി​ൽ​ ​ടോ​മി​ ​ക​ല്ലാ​നി,​ ​നാ​ട്ട​കം​ ​സു​രേ​ഷ്,​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ലോ​ഷ്യ​സ് ​സേ​വ്യ​ർ​ ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​പ​രി​ഗ​ണ​ന​യി​ൽ.​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​ ​നാ​ട്ട​കം​ ​സു​രേ​ഷ്,​ ​ഫി​ൽ​സ​ൺ​ ​മാ​ത്യൂ​സ്,​ ​രാ​ജേ​ഷ് ​കൈ​ടാ​ച്ചി​റ​ ​അ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​പേ​രു​ക​ളും​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.