
ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോണ്‍ഗ്രസ്.
55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരില്‍ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ , സുല്‍ത്താൻ ബത്തേരിയില്‍ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവില്‍ കെ. മുരളീധരൻ, മലമ്പുഴയില്‍ എ. സുരേഷ്, മാനന്തവാടിയില്‍ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ് എന്നിവരാണ് സ്ഥാനാർത്ഥികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ കെ പ്രവീണ്‍ കുമാറാണ് സ്ഥാനാർത്ഥി.
1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
2. ധർമ്മടം – അബ്ദുല്‍ റഷീദ്
3. തലശ്ശേരി – കെ.പി. സാജു
4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ്
5. മാനന്തവാടി (ST) – ഉഷ വിജയൻ
6. സുല്‍ത്താൻബത്തേരി (ST) – ഐ.സി. ബാലകൃഷ്ണൻ
7. കല്‍പ്പറ്റ – അഡ്വ. ടി. സിദ്ധിഖ്
8. നാദാപുരം – കെ.എം. അഭിജിത്ത്
9. കൊയിലാണ്ടി – അഡ്വ. കെ. പ്രവീണ്‍ കുമാർ
10. ബാലുശ്ശേരി (SC) – വി.ടി. സൂരജ്
11. എലത്തൂർ – വിദ്യ ബാലകൃഷ്ണൻ
12. കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്
13. നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
14. വണ്ടൂർ (SC) – എ.പി. അനില്‍ കുമാർ
15. തവനൂർ – വി.എസ്. ജോയ്
16. പൊന്നാനി – നൗഷാദ് അലി
17. തൃത്താല – വി.ടി. ബല്‍റാം
18. കോങ്ങാട് (SC) – കെ.എ. തുളസി
19. മലമ്പുഴ – എ. സുരേഷ്
20. പാലക്കാട് – രമേഷ് പിഷാരടി
21. തരൂർ (SC) – കെ.സി. സുബ്രഹ്മണ്യൻ
22. ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ
23. നെന്മാറ – ടി. തങ്കപ്പൻ
24. ആലത്തൂർ – കെ.എൻ. ഫെബിൻ
25. മണലൂർ – ടി.എൻ. പ്രതാപൻ
26. ഒല്ലൂർ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27. തൃശ്ശൂർ – രാജൻ ജെ പല്ലൻ
28. നാട്ടിക (SC) – അഡ്വ. സുനില്‍ ലാലൂർ
29. കൈപ്പമംഗലം – ടി.എം. നാസർ
30. പുതുക്കാട് – കെ.എം. ബാബുരാജ്
31. ചാലക്കുടി – സനീഷ് കുമാർ ജോസഫ്
32. കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്
33. അങ്കമാലി – റോജി എം. ജോണ്‍
34. ആലുവ – അൻവർ സാദത്ത്
35. പറവൂർ – വി ഡി സതീശൻ
36. എറണാകുളം – ടി.ജെ. വിനോദ്
37. തൃക്കാക്കര – ഉമ തോമസ്
38. കുന്നത്തുനാട് (SC) – വി.പി. സജീന്ദ്രൻ
39. മൂവാറ്റുപുഴ – ഡോ. മാത്യു കുഴല്നാടൻ
40. വൈക്കം (SC) – കെ. ബിനിമോൻ
41. കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
42. പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
43. അരൂർ – ഷാനിമോള്‍ ഉസ്മാൻ
44. ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്
45. ഹരിപ്പാട് – രമേശ് ചെന്നിത്തല
46. മാവേലിക്കര (SC) – അഡ്വ. മുത്താര രാജ്
47. കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
48. കൊട്ടാരക്കര – അഡ്വ. പി. ഐഷ പോറ്റി
49. പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
50. കുണ്ടറ – പി.സി. വിഷ്ണുനാഥ്
51. കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
52. ചാത്തന്നൂർ – സൂരജ് രവി
53. ചിറയിൻകീഴ് (SC) – രമ്യ ഹരിദാസ്
54. വട്ടിയൂർക്കാവ് – കെ. മുരളീധരൻ
55. കോവളം – എം. വിൻസന്റ്



