
മലപ്പുറം: സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. നടുവട്ടം സ്വദേശിയും ഇപ്പോള്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്ത് (46) ആണ് അറസ്റ്റിലായത്.
ആതവനാട് കാട്ടിലങ്ങാടിയില്‍ ഇയാള്‍ നടത്തിവരുന്ന ഹോട്ടലുമായി ബന്ധപ്പെട്ട് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ മൂന്ന് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഹോട്ടല്‍ അടപ്പിച്ചുവെന്നും പിന്നീട് തുറക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു സന്ദേശത്തിലെ ആരോപണം.
കൂടാതെ, ഹോട്ടലിലെ സാധനങ്ങള്‍ എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും “ഇത് പാകിസ്ഥാനാണോ” എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളും ഇയാള്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്തുണയ്ക്കാന്‍ കൂട്ടായ്മ രൂപീകരിക്കണമെന്നും സഹകരിക്കുന്നവര്‍ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടതായും കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ മുന്‍പും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.



