
മലപ്പുറം: തവനൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌തുകൊണ്ട് വച്ച ഫ്ലക്‌സിന് മുകളില്‍ പ്രതിഷേധ പോസ്റ്റർ.
‘ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ച് കൊന്നു എന്നുപറഞ്ഞ വർഗീയവാദി വാര്യരെ ഈ നാടിനുവേണ്ട’, തുടങ്ങിയ വരികളാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
‘മുസ്ലീം സമുദായത്തെ കഴുത്തില്‍ ടയറിട്ട് കത്തിക്കണം എന്ന് പറഞ്ഞ മതപ്രാന്തൻ സന്ദീപ് വാര്യരെ തവനൂരിലേക്ക് വേണ്ട, മുസ്ലീം ലീഗ് ചത്ത കുതിരയാണെന്നും വർഗീയവാദികളാണ് മുസ്ലീം ലീഗുകാരെന്നും പറഞ്ഞ വാര്യർ ഈ നാടിന്റെ ശത്രു’, എന്നും ഫ്ലക്ഡസിന് മുകളില്‍ പതിച്ച പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത് ഫ്ലക്‌സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേയാണ് ഫ്ലക്‌സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്‌സില്‍ എഴുതിയിട്ടുള്ളത്.



