വീണ്ടും കാട്ടാന ആക്രമണം! ചിന്നക്കനാലിനുസമീപം യുവാവിനെ കാട്ടാന ആക്രമിച്ചു; വേലിക്കരികിൽ മറഞ്ഞുനിന്ന കാട്ടാന യുവാവിനെ തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു; പരിക്കേറ്റ യുവാവ് ചികിത്സയിൽ

Spread the love

രാജാക്കാട്: ചിന്നക്കനാലിനുസമീപം സിങ്കുകണ്ടത്ത് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ട യുവാവിനെ ആന തുമ്പിക്കൈക്ക് അടിച്ച് വീഴ്ത്തി.

video
play-sharp-fill

ചിന്നക്കനാൽ സിങ്കുകണ്ടം കൊച്ചുതയ്യിൽ മധുവിനാണ് (33) സാരമായി പരിക്കേറ്റത്. മേഖലയിൽ കാട്ടാന ഇറങ്ങിയത് അറിയാതെ കൃഷിയിടത്തിലേക്ക്‌ നടന്നുപോകുമ്പോഴാന് മധുവിനെ കാട്ടാന ആക്രമിച്ചത്. വേലിക്കരികിൽ മറഞ്ഞ് നിന്നിരുന്ന കാട്ടാന തുമ്പിക്കൈകൊണ്ട് യുവാവിനെ അടിച്ച് വീഴ്ത്തുകയായിരുന്നു.

പരിക്ക് പറ്റിയ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് മധുവിനെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയുടെ ആക്രമണത്തിൽ മധുവിന് മുഖത്തും നെഞ്ചിനും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി. സംഘവും എത്തി കാട്ടാനയെ തുരത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുവിന്‍റെ ചികിത്സയ്ക്കാവശ്യമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ചിന്നക്കനാൽ മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.