
തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു സൗമ്യയെ ഇന്ന് രാത്രി 7 മണിയോടെയാണ് അയൽവാസി തോമസ് കൊന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്‍റേയും കുടുംബങ്ങൾ തമ്മിൽ കാലങ്ങളായി വഴക്കിലായിരുന്നു.



