
കുമരകം: പുരയിടത്തിലെ പുല്ലു നശിപ്പിക്കാൻ കീടനാശിനി പ്രയോഗിച്ചത് അയൽവാസിക്ക് പാരയായി . വിളവെടുക്കാറായ ചീരകൃഷി പൂർണമായി നശിച്ചു.
വർഷങ്ങളായി വിഷരഹിത പച്ചക്കറി കൃഷി നടത്തിവരുന്ന കുമരകം പത്താം വാർഡിൽ മുരിക്കനാട് വീട്ടിൽ ശ്രീകല രാജീവ് കൃഷിയിറക്കിയ ചീരയാണ് കീടനാശിനി പ്രയോഗത്തിൽ നശിച്ചത്.
തിരുവനന്തപുരം വ്ലാത്താങ്കരയിൽ നിന്ന് എത്തിച്ച മികച്ചയിനം വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്ത ചീര വിളവെടുപ്പിന് പാകമായ ഘട്ടത്തിലാണ് അയൽവാസി ഈ ചതി ചെയ്തത്..
മാരകമായ കീടനാശിനി അടിച്ചതിനെത്തുടർന്ന് ചീരകൾ പൂർണ്ണമായും നശിച്ചതോടെ വൻ സാമ്പത്തിക നഷ്ടമാണ് ശ്രീകലയ്ക്ക് സംഭവിച്ചിരിക്കുന്നത്. വലിയ തുക വിത്തിനായി ചിലവാക്കിയതിനൊപ്പം മാസങ്ങളോളം നീണ്ട അധ്വാനവും വിഫലമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള ദ്രോഹം ചെയ്യുന്നവർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് കർഷകയുടെ ആവശ്യം.







