
തൃശൂർ: തൃശൂർ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റർ.
നിയമസഭാ സീറ്റ് കച്ചവടത്തിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസിൻ്റെ പേരില്‍ തൃശൂരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
കോണ്‍ഗ്രസില്‍ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. തൃശൂർ ഡിസിസിക്ക് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റുവെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എംഎല്‍എ എംപി വിൻസന്റ് എന്നിവരാണ് സീറ്റ് വില്‍പ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററില്‍ പറയുന്നു. തൃശൂരില്‍ രാജൻ പല്ലൻ സ്ഥാനാർത്ഥിയാകും എന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.



