ശബരിമല സ്വർണക്കൊള്ള കേസ്;എ.പത്മകുമാറിനെ ആറന്മുള മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി;നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം

Spread the love

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ.പത്മകുമാറിനെ ആറന്മുള മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല.

video
play-sharp-fill

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ആയിരുന്നു പത്മകുമാർ. പത്മകുമാറിനെതിരായ സംഘടന നടപടിയിൽ നാളെ തീരുമാനം ഉണ്ടായേക്കും.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം നാളെ ഉണ്ടാകും. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശാനുസരണമാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം.

തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു പത്മകുമാർ.