
ചെന്നൈ: നടന്‍ വിജയ് യുടെ പാര്‍ട്ടിയെ കൂടെ കൂട്ടാന്‍ ബിജെപി ശ്രമം. വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും ബിജെപിയും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വമ്പന്‍ വാഗ്ദാനങ്ങളാണ് ബിജെപി ടിവികെയ്ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് സംഖ്യം അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി പദം ടിവികെയ്ക്ക് നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. എന്നാല്‍, മുഖ്യമന്ത്രി പദമാണ് ടിവികെ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. 80 സീറ്റുകള്‍ ടിവികെയ്ക്ക് നല്‍കാന്‍ ബിജെപി ഒരുക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള ടിവികെയുടെ പിടിവാശിയാണ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്നത് എന്നാണ് സൂചന.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ബദല്‍ സ്വതന്ത്ര നിലപാടുകളുമായി എത്തിയതാണ് ടിവികെ. തുടക്കം മുതല്‍ ബിജെപിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ബിജെപിയുമായി കൂട്ടുകുടുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്ക പാര്‍ട്ടി നേതാക്കള്‍ക്കുണ്ടെന്നും സൂചനയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


