
ഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ട്രേഡ് അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
ആകെ 245 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് മുന്‍പായി ഒഫീഷ്യല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ട്രേഡ് അപ്രന്റീസ്.
ഫിറ്റര്‍ 68 ഒഴിവ്
ഇലക്‌ട്രീഷ്യന്‍ 68 ഒഴിവ്
ഇലക്‌ട്രോണിക്‌സ് മെക്കാനിക് 68 ഒഴിവ്
പ്രോഗ്രാമിങ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് 10 ഒഴിവ്
ടര്‍ണര്‍ 10 ഒഴിവ്
മെഷീനിസ്റ്റ് 10 ഒഴിവ്
വെല്‍ഡര്‍ 11 ഒഴിവ്
പ്രായപരിധി
18 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത
ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യോഗ്യത നേടിയിരിക്കണം.
മെഡിക്കലി ഫിറ്റായിരിക്കണം. 137 സെ.മീ ഉയരവും, 25 കിലോയ്ക്ക് മുകളില്‍ തൂക്കവും വേണം.
തെരഞ്ഞെടുപ്പ്
ബന്ധപ്പെട്ട ഐ.ടി.ഐ ട്രേഡില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സമയത്ത് യോഗ്യതയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അപ്ലോഡ് ചെയ്യണം.
ശമ്പളം
സ്റ്റൈപ്പന്റ് അടിസ്ഥാനമാക്കിയാണ് ആനുകൂല്യം ലഭിക്കുക. പ്രതിമാസം 9600 രൂപ.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യമായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.



