
ചേർത്തല: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വാഹനത്തിന് പിഴയടയ്ക്കാനുണ്ടെന്ന് വ്യാജ സന്ദേശം അയച്ച് യുവാവിൽ നിന്ന് 2.44 ലക്ഷം രൂപ തട്ടിയെടുത്തു.
മരുത്തോർവട്ടം സ്വദേശിക്കാണ് പണം നഷ്ടമായത്. സഹോദരന്റെ വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് കാണിച്ച് യുവാവിന്റെ ഫോണിലേക്ക് വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്.
മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ സൈറ്റിന് സമാനമായ വ്യാജ ലിങ്കിൽ കയറി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പിഴയടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൺ ടൈം പാസ്‌വേഡ് നൽകിയപ്പോൾ രണ്ടു തവണകളിലായി 2,44,997 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







