
ആട് -3 വേള്‍ഡ് വൈഡ് റിലീസ് മാർച്ച് 19 ന് . റംസാൻ ആഘോഷത്തിനും, അവധിക്കാലാഘോഷങ്ങള്‍ക്കും ആസ്വദിക്കുവാൻ തക്ക വിധത്തിലായിണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യൻ യുദ്ധം കടന്നുവന്നതോടെ കേരളത്തേപ്പോലെ തന്നെ മലയാള സിനിമയുടെ പ്രധാന വരുമാന ശ്രോതസ്സായ ഗള്‍ഫ് രാജ്യങ്ങള്‍ അശാന്തിയുടെ നിഴലിലായത് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്നൊരു ആശങ്ക നിലനിന്നു. നിരവധി വമ്പൻ ചിത്രങ്ങളാണ് ആട്- 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറായി വരുന്നത്.
ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും മാറ്റമുണ്ടാകുവാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍ ഗള്‍ഫ് ജീവിതം സാധാരണ സ്ഥിതിയിലാണെന്നു മനസ്സിലോടെ നേരത്തേ നിശ്ചയിച്ച പ്രകാരം ‘ആട്- 3 മാർച്ച് പത്തൊമ്പതിനു തന്നെ റിലീസ് ചെയ്യുവാൻ നിർമ്മാതാക്കള്‍ തീരുമാനിക്കുയായിരുന്നു. ഒരു ഫെസ്റ്റിവലിന് ഏറെ ആഘോഷിക്കാൻ പറ്റുന്ന ഒരു ചിത്രം തന്നെ യാണ് മിഥുൻ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട് – 3 ആദ്യ രണ്ടു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഫാന്റെസിയും, റിയലിസവും കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റർടൈനറായി രിക്കും ഈ ചിത്രം. വലിയ മുതല്‍മുടക്കിലും, താരസമ്പന്നതയിലും ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയബാബു, വേണകുന്നപ്പള്ളി എന്നിവരാണ് നിർമ്മിക്കുന്നത്.


