കൈക്കൂലിക്കേസ്; പാലക്കാട് 15 ജി എസ് ടി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Spread the love

പാലക്കാട്: കൈക്കൂലിക്കേസില്‍ ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം.

video
play-sharp-fill

എൻഫോഴ്സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി.

പാലക്കാട് ജില്ലയില്‍ വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടർന്നാണ് 15 ജി എസ്ടി ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാർ മുതല്‍ പട്ടാമ്പി വരെയുള്ള എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലുള്ളവർക്കാണ് കൂട്ട സ്ഥലംമാറ്റം. മലപ്പുറത്തെ ജി എസ്ടി ടാക്സ്പെയർ സർവീസ്, ഓഡിറ്റിംഗ് വിഭാഗങ്ങളിലേക്ക് സ്‌ഥലംമാറ്റിക്കൊണ്ടാണ് ജി എസ്ടി കമ്മീഷണറുടെ ഉത്തരവിറങ്ങിയത്. ആക്രി സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ജി എസ് ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ സുമനെ ജനുവരിയില്‍ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ജി എസ്ടി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടെ കോടികളുടെ കൈക്കൂലി ഇടപാടുകളെക്കുറിച്ച്‌ വിവരം ലഭിച്ചത്.