ചില്ലറ നല്‍കാം പകരം നോട്ട് തന്നാൽ മതി! മെഡിക്കല്‍ ഷോപ്പ് ജീവനക്കാരില്‍ നിന്നും പണം തട്ടി കടന്നുകളഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തിരുവനന്തപുരം: ചില്ലറ നല്‍കാം പകരം നോട്ട് മതിയെന്ന് പറഞ്ഞ് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരില്‍ നിന്നും പണം തട്ടി മുങ്ങിയ ആള്‍ക്കെതിരെ അന്വേഷണം.

video
play-sharp-fill

5300 രൂപയുടെ ചില്ലറയുണ്ടെന്നും നോട്ട് വേണമെന്നും പറഞ്ഞ് തിരക്കുള്ള സമയത്ത് എത്തിയ മധ്യവയസ്‌കനാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരെ കബളിപ്പിച്ചത് കടന്നത്. പാറശാലയിലെ മെഡിക്കല്‍ സ്‌റ്റോറിലാണ് തട്ടിപ്പ് നടന്നത്.

1200 രൂപയുടെ ചില്ലറ സഞ്ചിയില്‍ പൊതിഞ്ഞ് സ്ഥലത്ത് എത്തിയശേഷം 5300 രൂപയുടെ ചില്ലറയുണ്ടെന്ന് പറയുകയായിരുന്നു. താന്‍ സ്ഥിരം ഇവിടെ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്ന ആളാണെന്നും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും കാണിക്ക പൈസയാണന്നും സ്വയം പരിചയപ്പെടുത്തി നയത്തില്‍ തട്ടിപ്പ് നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജരെ പരിചയമുണ്ടെന്ന് പറഞ്ഞ് ഫോണില്‍ സംസാരിച്ച്‌ ഫോണ്‍ കട്ടാക്കിയ ഇയാള്‍ ജീവനക്കാരെ കബളിപ്പിച്ച്‌ പണം വാങ്ങി വാങ്ങി മുങ്ങുകയായിരുന്നു. മാനെജർ തിരികെ വിളിച്ചപ്പോഴേക്കും പണവുമായി കടന്ന ഇയാള്‍ നല്‍കിയ കവർ പരിശോധിച്ചപ്പോള്‍ 1200 രുപയ്ക്കുള്ള ഒരു രൂപ കോയിൻ മാത്രമാണുണ്ടായിരുന്നത്.

നല്ല ഭാരമുണ്ടായിരുന്നതിനാല്‍ എണ്ണിനോക്കട്ടെയെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും തനിക്ക് തിരക്കുണ്ടെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ നമ്പരില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് വ്യാജ ഫോണ്‍ നമ്പർ നല്‍കിയാണ് മുങ്ങിയത്.

സമീപത്തെ സി.സി.ടി.വിയില്‍ നിന്നും ചിത്രം ലഭിച്ചുവെങ്കിലും ഇയാളെ കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഷോപ്പില്‍ മാസ്ക് ധരിച്ചെത്തിയ ഇയാള്‍ പുറത്തിറങ്ങി മാസ്ക് മാറ്റി പോകുന്ന ദ്യശ്യങ്ങള്‍ സമീപത്ത് നിന്നും ലഭിച്ചു. സി സി ടി വി ദ്യശ്യങ്ങള്‍ സഹിതം ആണ് പരാതി നല്‍കിയത്. ആളെ കുറിച്ച്‌ പൊലീസിനും വിവരം ലഭിച്ചിട്ടില്ല.