
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 7ന് തന്ത്രി താഴമണ്‍ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും.
8ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. നടൻ വിജയരാഘവൻ, തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
കലാപരിപാടികളുടെ ഉദ്ഘാടനം വിജയരാഘവൻ നിർവഹിക്കും. സുവനീർ പ്രകാശനം നഗരസഭ ചെയർമാൻ എം.പി സന്തോഷ്കുമാർ നിർവഹിക്കും. രണ്ടാം ഉത്സവം മുതല്‍ പള്ളിവേട്ട വരെ ഉത്സവബലി, കൂത്തമ്പലത്തില്‍ എല്ലാ ദിവസവും കിരാതം കഥ കൂത്ത്, അഞ്ചാം ഉത്സവം മുതല്‍ കാഴ്ച്ചശ്രീബലി, വേല, സേവ, മയൂരനൃത്തം.. ഗാനമേളകളുടെ എണ്ണം കുറച്ച് ക്ഷേത്രകലകള്‍ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
16ന് രാത്രി 7 മുതല്‍ ഗാനമേള. 17ന് വൈകിട്ട് 8.30ന് മാനസജപലഹരി. 18ന് വൈകിട്ട് 7 മുതല്‍ ഗാനമേള.19ന് വൈകിട്ട് 10ന് മേജർസെറ്റ് കഥകളി, 20ന് വൈകിട്ട് 8.30ന് ചലച്ചിത്ര പിന്നണിഗായകൻ സായ് വിനേശിന്റെ സമന്വയ സംഗീതവിരുന്ന്. 10ന് കഥകളി 21ന് രാത്രി 10.30ന് സംഗീതസദസ്., 22ന് വലിയവിളക്ക്. രാത്രി 8.30ന് ചലച്ചിത്രതാരം ആർഷ ബൈജുവും സംഘവും അവതരിപ്പിക്കുന്ന നൃത്തതരംഗിണി. 10.30ന് കഥാപ്രസംഗം. 23ന് തിരുനക്കര പൂരം.
22 ആനകള്‍ അണിനിരക്കും. രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 24ന് ആറാട്ട്. രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്.
11ന് ആറാട്ട് സദ്യ. രാത്രി 8.30ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.. 10ന് സംഗീതസദസ്. പുലർച്ചെ 2ന് ആറാട്ട് എതിരേല്പ്. 5ന് കൊടിയിറക്ക്



