
മലപ്പുറം: വഴിക്കടവില്‍ രേഖകള്‍ ഇല്ലാത്ത പണം എക്സൈസ് പിടിച്ചെടുത്തു. ഗൂഡല്ലൂർ – പെരിന്തല്‍മണ്ണ കെഎസ്‌ആർടിസി ബസിലെ പരിശോധനയിലാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.
കോയമ്പത്തൂർ സ്വദേശി നാഗരാജ് ആണ് പണം കടത്തിയത്. ഇയാളിൽനിന്ന് 62 ലക്ഷം രൂപ കണ്ടെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തുടങ്ങിയ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് പണം പിടികൂടിയത്.


