
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലാണ് എല്ലാ മുന്നണികളും. ആന്റണി രാജുവിന്റെ കേസില്‍ കോടതിയില്‍നിന്ന് അനുകൂല വിധി വന്നാല്‍, ആന്റണി രാജു തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിക്കും എന്ന് കേരളാ കോണ്‍ഗ്രസ് മുതിർന്ന നേതാവും കുട്ടനാട് മുൻ എംഎല്‍എയുമായ ഡോ.
കെ.സി. ജോസഫ്. വിധി മറിച്ചായാല്‍ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രാജുവിന്റെ കേസില്‍ കോടതിയില്‍നിന്ന് അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.സി. ജോസഫ് പറഞ്ഞു. സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് പറയുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരത്തേത്. ജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തു. തൊണ്ടിമുതല്‍കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായതാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവെച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന നേതാക്കളെ ആരെയെങ്കിലും മത്സരിപ്പിച്ചാല്‍ വിജയിക്കാനാകും എന്ന വിലയിരുത്തിലുണ്ടായിരുന്നു സിപിഎമ്മിന്. ഇതിന്റെ അടിസ്ഥാനനത്തില്‍ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു.
സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ മറ്റേതെങ്കിലും സുരക്ഷിതമായ സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സിപിഎം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല



