ജി.സുധാകരൻ പിന്തുണ അറിയിച്ച് സിപിഎം അനുഭാവികൾ;ഇന്ന് വൈകിട്ട് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും യോഗവും നടത്തും

Spread the love

 

ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുൻമന്ത്രി ജി.സുധാകരനു പിന്തുണ അറിയിച്ച് സിപിഎം അനുഭാവികൾ.

video
play-sharp-fill

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പാർട്ടി അംഗവുമായ ഷീബ രാകേഷ് സുധാകരനെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതി.

കഴിഞ്ഞ ദിവസം ഷീബ സുധാകരനെ സന്ദർശിക്കുകയും ചെയ്തു. ചില പാർട്ടി അംഗങ്ങൾ നേരിട്ടെത്തിയും ചിലർ ഫോണിലും പിന്തുണ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാർ ആവശ്യപ്പെട്ടില്ലെങ്കിലും സുധാകരന്റെ വീടിനു പുന്നപ്ര പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മകന്റെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തു.

ജില്ലയിലെ ചില സ്ഥലങ്ങളിൽ സുധാകരൻ അനുകൂലികളായ പാർട്ടി അംഗങ്ങളും അനുഭാവികളും രഹസ്യമായി യോഗം ചേരാൻ ആലോചിക്കുന്നതായി വിവരമുണ്ട്.

ഇന്നു വൈകിട്ട് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വി.എസ്.അച്യുതാനന്ദന്റെ വീടിനു സമീപത്തുനിന്നു പ്രകടനം തുടങ്ങി സുധാകരന്റെ വീടിനു സമീപത്തെ ജംക്‌ഷനിൽ സമാപിക്കുമെന്നാണു വിവരം