
കാഞ്ഞിരപ്പള്ളി : റോയി അച്ചന്റെ നല്ല സമറായൻ ആശ്രമത്തിൽ അവിസ്മരണീയ ഇഫ്‌താർ വിരുന്നൊരുക്കി റാവുത്തർ ഫെഡറേഷൻ കൂട്ടായ്മ.
അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്നതിനും , അവരുടെ ഉന്നമനത്തിനും വേണ്ടി 29 വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ, ഫാ, റോയി മാത്യു വടക്കേലിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ നല്ല സമറായൻ ആശ്രമത്തിൽ വിവിധ ആഘോഷങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇഫ്‌താർ സംഗമം നടക്കുന്നത് .
ഏറ്റവും അർഹമായവരിലേക്കാണ് ഇഫ്‌താറിന്റെ പുണ്യം എത്തേണ്ടത് എന്ന ഉദ്ദേശത്തിലാണ് റംസാൻ മാസത്തിൽ ആശ്രമത്തിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. മതമൈത്രിയുടെ സന്ദേശവുമായി
പുണ്യ റംസാൻ മാസത്തിലെ വേറിട്ട പുണ്യ പ്രവൃത്തിയിൽ 160 നല്ല സമരായൻ ആശ്രമ കുടുംബാംഗങ്ങൾക്കൊപ്പം ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും സ്നേഹം പങ്കിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ഫാ: റോയി വടക്കേൽ റംസാൻ സന്ദേശം നൽകി.റാവുത്തർ ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എം.എ.റിബിൻഷാ അദ്ധ്യക്ഷനായി.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനി പത്യാല, വൈസ് പ്രസിഡണ്ട് അഡ്വ:സുനിൽ തേനംമാക്കൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല, ഗണപതിയാർ കോവിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ജയസൂര്യൻ, സിസ്റ്റർ ജോയ്സ് സി.എം.സി,എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മിർഷാ ഖാൻ മങ്കാശേരി,
കോൺഗ്രസ് ബ്ളോക് ജനറൽ സെക്രട്ടറി പി.എ.അസീസ് റാവുത്തർ, നാസർ കോട്ടവാതുക്കൽ,യൂനുസ് മേലേതെക്കെതിൽ, ജെറിൻ തീപ്പൊരിയിൽ, അഫ്സൽ മഠത്തിൽ ,യുവ സംരഭകൻ നൗഷാദ് ഡ്രീംസ് എന്നിവർ റംസാൻ സ്നേഹ വിരുന്നിൽ പങ്കാളികളായി.
റാവുത്തർ ഫെഡറേഷൻ ജില്ലാ നേതാക്കളായ ഹാജി ഇബ്രാഹിം പുളിമൂട്ടിൽ, അഫ്സൽ ഹനീഫ്, ജാഫർ കോനാട്ടുപറമ്പിൽ, ഫെബിൻ പായിപ്പാട്,റാഫി കെൻസ്, അഷറഫ് കട്ടുപ്പാറ, സുനിൽ മoത്തിൽ, ഷാ മോൻ എന്നിവരുടെ നേതൃത്വത്തിലാണ് നാടിനാകെ മാതൃകയായി ഇഫ്ത്താർ സ്നേഹ സംഗമം സംഘടിപ്പിച്ചത്



