
പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേരുചേർത്തെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമാണ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചാണെന്നും എന്നാല്‍ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്.
തുവയൂർ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി. ഈ വിലാസത്തില്‍ നിലവില്‍ താമസിക്കാരില്ലാത്തതിനാല്‍ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. നിലവില്‍ ഈ വിലാസത്തില്‍ ഉള്ള വസ്തുവില്‍ തനിക്കും അവകാശമുണ്ട്. മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷൻ കാർഡ്. അന്ന് ആർക്കും പ്രശ്നം ഇല്ലായിരുന്നു എന്നും പ്രതികരിച്ചു.







