
പത്തനംതിട്ട: അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂർ മണ്ഡലത്തില്‍ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്നാണ് നടപടി.രാജിക്കത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന് കൈമാറി.
യോഗ്യതയുള്ള, മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് ബാബു ദിവാകരന്റെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് നാലിടങ്ങളിലാണ് മത്സരിക്കുന്നത്. ഇവിടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യവും രഹസ്യവുമായി അസ്വാരസ്യങ്ങള്‍ ഉയരുന്നുണ്ട്.
സ്ഥാനാർത്ഥിത്വം വേണമെന്ന ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണമായ നടപടികള്‍ സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളുകളെ ഈ മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതുമാണ് ബാബുവിനെ ചൊടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ അദ്ധ്യക്ഷൻ, കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ ബാബു ദിവാകരൻ വഹിച്ചിട്ടുണ്ട്.



