
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാൻ ബിജെപി.
ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്ന് സൂചന. 50 മണ്ഡലങ്ങളിലെ ചർച്ചകള്‍ നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ബംഗാളിലെ നൂറ് സീറ്റുകളിലും തീരുമാനം ഉണ്ടാകും.
പ്രധാനമന്ത്രിയടക്കം യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നുള്ള നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഐക്യം ഉറപ്പിക്കാൻ നേതാക്കള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നല്‍കിയിരുന്നു. ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളില്‍ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു.
അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ഇന്നലെ നടന്ന യോഗത്തില്‍ കേരള നേതൃത്വം നല്‍കിയത് അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ്. ദേശീയ നേതൃത്വം കാര്യമായ മാറ്റം നിർദേശിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. 12 ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ പ്രധാനമന്ത്രിയുടെ നിർദേശം നിർണായകമായിരിക്കും.



